
ഫാസ്റ്റ്‌ഫുഡുകുടെ ഏറ്റവും വലിയ പ്രശ്‌നം അവ സമ്മാനിക്കുന്ന അമിതവണ്ണവും ആരോഗ്യ പ്രശ്‌നങ്ങളുമാണ്. എന്നാൽ, കൊതി കൊണ്ട് ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കാനും കഴിയില്ല. അത്തരക്കാർക്ക് ഒരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ചൈനയിലുള്ള മക് ഡൊണാൾഡ്സിന്റെ ഷോറൂം.
അവിടെ ഇഷ്‌ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാം. അതു കഴിച്ചുകൊണ്ട് സൈക്ലിംഗും ചെയ്യാം. ഫാസ്റ്റ്ഫുഡിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പിനെ അപ്പോൾ തന്നെ കത്തിച്ചുകളയാമെന്നതാണ് ഈ ഐഡിയയ്‌ക്ക് പിന്നിലെ രഹസ്യം.
.@McDonalds “get slim” meal in #Shanghai 😂 pic.twitter.com/xjyF6swehl— Alvin Foo (@alvinfoo) December 17, 2021
ബർഗർ വാങ്ങി സൈക്ലിംഗ് മെഷീനിൽ കയറിയിരുന്ന് ഒരേ സമയം കഴിക്കുകയും സൈക്കിൾ ചവിട്ടുകയും ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. ആൽവിൻ ഫൂ എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
'ഷാംഗ്‌ഹായിൽ മക്‌ഡൊണാൾഡ്‌സിന്റെ സ്ലിം ഭക്ഷണം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സംഭവം എന്തായാലും കലക്കിയെന്നാണ് കമന്റുകൾ ഏറെയും പറയുന്നത്. വ്യായാമത്തിന് വേണ്ടി എക്‌സ്ട്രാ സമയം കണ്ടെത്തേണ്ടി വരുന്നില്ലല്ലോയെന്നതും ഇവിടേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്.