
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail
അശ്വതി: ശത്രുക്കളെ പരാജയപ്പെടുത്തും, ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകൾ കൈവരും, ദാമ്പത്യത്തിൽ സംതൃപ്‌തിയും സമാധാനവും ഉണ്ടാകും.
ഭരണി: വിദേശത്ത് നിന്നും നല്ല വാർത്തകൾ കേൾക്കും. കലാമത്സരങ്ങളിൽ വിജയം. തൊഴിലിൽ അഭിവൃദ്ധി, കുടുംബസുഖം.
കാർത്തിക: അനുകൂലമായ സാഹചര്യങ്ങൾ, ഭാര്യ മുഖേന സന്തോഷം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത.
രോഹിണി: രോഗശാന്തി, സമ്മാനങ്ങൾ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം, ശത്രുതയിലായിരുന്ന ബന്ധുക്കൾ ഒന്നിക്കും.
മകയിരം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, തൊഴിൽ മേന്മ, പ്രശസ്‌തി വർദ്ധിക്കും.
തിരുവാതിര: ആഗ്രഹങ്ങൾ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, കർമ്മ മേഖലയിൽ അനിശ്ചിതത്വം.
പുണർതം: കുടുംബകലഹം, ശ്രദ്ധാപൂർവം കടമകൾ നിർവഹിച്ചില്ലെങ്കിൽ തൊഴിൽ നഷ്‌ടം സംഭവിക്കും.
പൂയം: ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും,പ്രവർത്തികളും നേരിടും, ചിട്ടി, ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ.
ആയില്യം: അമിതമായ ആത്മവിശ്വാസം, ദാമ്പത്യസുഖക്കുറവ്, കഠിന പരിശ്രമം, മടിയും അലസതയും ഉണ്ടാകും.
മകം: ശത്രുക്കൾ കൂടുതൽ ശക്തരാകും. ദൂരയാത്രാക്ലേശം, നിർബന്ധബുദ്ധി കാണിക്കും.
പൂരം: കുടുംബാങ്ങളുമായി രമ്യതയിൽ വേണം ഇടപെടാൻ, യാത്ര കൊണ്ട് ഗുണം കിട്ടും, വീട് വിട്ട് നിൽക്കേണ്ടി വരും.
ഉത്രം: പഠന കാര്യങ്ങളിൽ ജയം, ധന ലാഭം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.
അത്തം: എല്ലാ രംഗങ്ങളിൽ നിന്നും നേട്ടങ്ങൾ കൈവരിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.
ചിത്തിര: ബിസിനസിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും.
ചോതി : കർഷകർക്ക് ലാഭം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, യാത്രാഗുണം.
വിശാഖം: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.
അനിഴം: എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, ഭൂമിയിടപാടുകളിൽ ലാഭം.
കേട്ട: കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, ഏറ്റെടുത്തു കഴിഞ്ഞ ജോലികൾ പൂർത്തിയാക്കും.
മൂലം: എതിരാളികളെ പരാജയപ്പെടുത്തും, പ്രതിയോഗികൾ പിന്തിരിയും. പുതിയ ബന്ധങ്ങൾ ഉണ്ടാകും.
പൂരാടം: ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും, വളരെയധികം ആലോചിച്ചനോക്കി മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
ഉത്രാടം: സുഖവും ദുഃഖവും മാറി വരും, ആരോഗ്യം സംരക്ഷിക്കണം, ശത്രുക്കൾ വർദ്ധിക്കും.
തിരുവോണം: ദാമ്പത്യം ക്ലേശകരമായിരിക്കും, മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക.
അവിട്ടം: എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും. സൂക്ഷിക്കണം.
ചതയം: സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം, അവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.
പൂരുരുട്ടാതി: ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ, മാനസിക പ്രയാസങ്ങളുമുണ്ടാകും, വിദേശവാസം ഗുണകരമായിരിക്കില്ല.
ഉത്രട്ടാതി: മതപരമായ കാര്യങ്ങളിൽ അമിത താൽപര്യം കാണിക്കും, മറ്റുള്ളവരെ സഹായിക്കാൻ മനസുണ്ടാകും.
രേവതി: കുടുംബ സുഖം, ബിസിനസിൽ നേട്ടം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും.