
ഫ്രഞ്ച്ഗയാന: ലോകത്തെ ഏറ്റവും വലിയ ടെലിസ്കോപ്പായ ജെയിംസ് വെബ് വിക്ഷേപണം വിജയം. ഫ്രഞ്ച് ഗയാനയിൽ നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സമയം 5.50നായിരുന്നു വിക്ഷേപണം.
പ്രപഞ്ചം രൂപപ്പെട്ടതിനെ കുറിച്ചുള്ള വിശദമായ പഠനത്തിനായിയാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് യാത്ര തിരിച്ചത്. ഭ്രമണപഥത്തിലെത്താൻ ആറുമാസം വേണ്ടിവരും. മൂപ്പത് വർഷം കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. 75000 കോടി ചെലവായ ദൗത്യം നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, സിഎസ്എ, കനേഡിയൻ സ്പേസ് ഏജൻസി എന്നിവ ചേർന്നാണ് യാഥാർത്ഥ്യമാക്കിയത്.
ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു? ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? തുടങ്ങിയ നിരവധി കാര്യങ്ങൾ ഈ ദൗത്യത്തോടെ വ്യക്തമാകും.
#NASAWebb’s solar array has successfully deployed, and Webb’s batteries are charging up ⚡ #UnfoldTheUniverse pic.twitter.com/8oZJiGRo6P
— NASA Webb Telescope (@NASAWebb) December 25, 2021