kk

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ പ്രതികൾ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു. അഞ്ച് വാളുകളാണ് ആലപ്പുഴ പുല്ലൻകുളത്ത് നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

അതേസമയം, ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ബി.ജെ.പി-ആർഎസ്എസ് പ്രവർത്തകരാണ്. പരമാവധി തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ബി.ജെ.പി നേതാവ് രൺജീത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. എന്നാൽ രൺജീത്തിന്റെ കുടുംബത്തിന് നീതി കിട്ടുന്നവിധമല്ല പൊലീസ് അന്വേഷണമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.