firos-chuttipara

വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന വീഡിയോകൾ പങ്കുവച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയ വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. എന്നാൽ മയിലിനെ കറിവയ്ക്കുമെന്ന തരത്തിൽ അദ്ദേഹം പങ്കുവച്ച വീഡിയോ ഏറെ വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു. മയിലിനെ വാങ്ങുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചെങ്കിലും മയിലിനെ ഷേയ്ക്കിന് സമ്മാനമായി നൽകിയാണ് അദ്ദേഹം മടങ്ങിയത്. ഇപ്പോഴിതാ ഒട്ടകത്തെ നിർത്തി ചുടാനായി അദ്ദേഹം ഷാർജയിലേക്ക് പോകുകയാണ്. രതീഷ് എന്ന സുഹൃത്തിനെയും കൂടെകൊണ്ട് പോകുന്നുണ്ട്. ഒട്ടകത്തെ നിർത്തി ചുടുന്ന വീഡിയോ ഉടൻ പങ്കുവയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മറ്റ് ഒരുപാട് വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ ഷാർജയിൽവച്ച് ഉണ്ടാക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇതെല്ലാം റീച്ച് കിട്ടാനുള്ള ഫിറോസിന്റെ തന്ത്രമാണെന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്.