
ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്സിൻ ഉപയോഗിക്കാനാണ് ഡി.സി.ജി.ഐ അനുമതി നൽകിയത്. അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12ൽ താഴെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതിയില്ല.
രാജ്യത്ത് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയ രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ. നേരത്തെ സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡിക്ക് അനുമതി നൽകിയിരുന്നു. കൊവാക്സിൻ മുതിർന്നവർക്കുള്ളതു പോലെ രണ്ട് ഡോസാണ് നൽകേണ്ടത്. അതേസമയം സൈക്കോവ് മൂന്ന് ഡോസ് എടുക്കണം.