mohanlal

മോഹൻലാലിന്റെ സംവിധാനത്തിൽ പിറക്കുന്ന ആദ്യ ചിത്രമായ 'ബറോസി'ലെ ക്യാരക്ടര്‍ സ്കെച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു. സേതു ശിവാനന്ദൻ ഡിസൈൻ ചെയ്തിരിക്കുന്ന പോസ്റ്ററിൽ ഒരു പെൺകുട്ടിയേയും മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെയുമാണ് കാണാനാകുക.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. പക്ഷേ കൊവിഡിന്റെ രണ്ടാം തരംഗത്തെതുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്നു. എന്നാൽ ചിത്രീകരണം നാളെ പുനരാരംഭിക്കുമെന്നാണ് മോഹന്‍ലാല്‍ ഇപ്പോൾ അറിയിക്കുന്നത്.

കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്ത മുഴുവന്‍ ഭാഗവും ഉപേക്ഷിക്കേണ്ടിവരുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്.