
കുവൈറ്റ് സിറ്റി: മൂന്ന് മാസമായിട്ടും ഉടമസ്ഥർ അന്വേഷിച്ച് വരാത്ത കണ്ടെയ്‌നറിൽ നിന്ന് പിടിച്ചെടുത്തത് വൻ മദ്യശേഖരം. ആയിരത്തിലധികം കുപ്പി മദ്യമാണ് കണ്ടെയ്‍നറില്‍ നടത്തിയ പരിശോധനയിൽ അധികൃതർ കണ്ടെത്തിയത്. ഒരു അറബ് രാജ്യത്തു നിന്നാണ് കുവൈറ്റിലെ ശുവൈഖ് തുറമുഖത്ത് കണ്ടെയ്‌നർ എത്തിയത്. . കണ്ടെയ്‍നറില്‍ സ്‍പെയര്‍ പാര്‍ട്‍സാണ് എന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്. മൂന്ന് മാസത്തോളമായി കണ്ടെയ്‍നര്‍ തുറമുഖത്ത് സുക്ഷിച്ചിരിക്കുകയാണ്. ഇതുവരെ ആരും അന്വേഷിച്ചെത്തിയില്ല. തുടർന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്‍പെയര്‍ പാര്‍ട്‍സിന് പകരം 90 കാര്‍ട്ടനുകള്‍ നിറയെ മദ്യക്കുപ്പികളാണ് കണ്ടെടുത്തത്. ആകെ 1188 കുപ്പി മദ്യമുണ്ടായിരുന്നു. കണ്ടെയ്നർ എത്തിച്ചത് ആരെന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.