goons-attack

തിരുവനന്തപുരം: പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ഫൈസലും സംഘവുമാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു നാലംഗ സംഘം.

കരുനാഗപ്പള്ളി പൊലീസാണ് പ്രതികളെ പിടികൂടിയത്. നാല് പേരെയും പോത്തൻകോട് പൊലീസിന് കൈമാറി. വെഞ്ഞാറാമൂട് സ്വദേശിയായ ഷായ്ക്കും, പതിനേഴുകാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ന് പോത്തൻകോട് വച്ചായിരുന്നു സംഭവം.

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന പ്രതികൾ, അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രതികൾ പെൺകുട്ടിയുടെ മുഖത്തടിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഗുണ്ടകളുടെ ആക്രമണം.