
ഗുഡ്ഗാവ്: ഹരിയാനയിലെ സ്വകാര്യ സ്കൂളിലെ ക്രിസ്മസ് ആഘോഷം ഒരു സംഘം ആളുകൾ തടസപ്പെടുത്തി. 'ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് എ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് അക്രമികൾ എത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് സംഭവം വിവാദമായത്.
ക്രിസ്തുമതം ഇവിടെ സ്വീകാര്യമല്ല. പക്ഷേ ഞങ്ങൾ യേശുക്രിസ്തുവിനെ അനാദരിക്കുന്നില്ല. എന്നാൽ മതപരിവർത്തന ശ്രമങ്ങളിൽ വീഴരുത്. അത് ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കുമെന്നും ആക്രമികൾ പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഗുഡ്ഗാവിലെ പട്ടൗഡി പട്ടണത്തിലെ നർഹേര ഗ്രാമത്തിലാണ് സംഭവം. ഹൗസ് ഹോപ്പ് ഗുരുഗ്രാം എന്ന ഒരു സംഘമാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. ഗാന പ്രകടനത്തിന് ശേഷം യേശുക്രിസ്തുവിനെ സ്തുതിക്കുന്നതിനിടെയാണ് ജയ് ശ്രീറാം വിളികളോടെ കടന്ന് വന്ന സംഘം ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ രംഗം ശാന്തമാക്കുകയായിരുന്നു.
After disrupting Friday prayers, Gurugram sets another record.....on the eve of Christmas, prayers disrupted in Pataudi town. From 'law will take its own course', it has descended to 'police did not receive any complaint so far'. pic.twitter.com/qqMOyrjcQD
— Mohammad Ghazali (@ghazalimohammad) December 25, 2021