kottayam

കോട്ടയം: അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണർക്കാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി സി (22) ആണ് മരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മാലം ജംഗ്‌ഷനിലെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് മറിയുകയും അരവിന്ദ് പത്തടി താഴ്ചയുള്ള തോട്ടിലേയ്ക്ക് വീഴുകയും ചെയ്തു. എന്നാൽ അപകടവിവരം പുറത്തറിഞ്ഞിരുന്നില്ല. കാണാതായതിനെത്തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിൽ അരവിന്ദിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.