police

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. 156 അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടന്നത് സംഘടിത ആക്രമണമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

kizhakkambalam-attack

'ഞങ്ങളാണ് പൊലീസുകാരെ രക്ഷപ്പെടുത്തി പല വഴിയിൽക്കൂടെ ഇവിടെനിന്ന് മാറ്റിക്കൊണ്ടുപോയത്. കല്ലേറ് നടന്നിട്ടുണ്ട്. പൊലീസുകാർ അയൽപക്ക വീടുകളിൽ വന്ന് ഹെൽമറ്റ് വാങ്ങിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.'- നാട്ടുകാർ പറഞ്ഞു.


അതേസമയം കിഴക്കമ്പലത്തെ സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയുംവേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ് പ്രതികരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുതെന്നും, എല്ലാവരും അക്രമികളല്ലെന്നും അദ്ദേഹം പറഞ്ഞു.