
ഡെറാഡൂൺ: അങ്കിൾ എന്ന് വിളിച്ചതിന്റെ പേരിൽ പതിനെട്ടുകാരിയെ ക്രൂരമായി മർദ്ധിച്ച് കടയുടമ. ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗർ ജില്ലയിലാണ് സംഭവം നടന്നത്. മോഹിത് കുമാർ (35) എന്ന കച്ചവടക്കാരൻ നിഷ അഹമ്മദ് എന്ന പെൺകുട്ടിയെ ക്രൂരമർദ്ധനത്തിനിരയാക്കുകയായിരുന്നു.
ഈ മാസം 19ന് മോഹിത്തിന്റെ കടയിൽ നിന്നും നിഷ ഒരു ബാഡ്മിന്റൺ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് മാറ്റിവാങ്ങുന്നതിനായി പെൺകുട്ടി കടയിൽ എത്തി. 'അങ്കിൾ' എന്ന് അഭിസംബോധന ചെയ്തതിൽ കുപിതനായ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു.
കടയുടമയ്ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.മർദ്ദനമേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.