
മുംബയ്: ബോളിവുഡ് താരം സൽമാൻഖാന് പാമ്പ് കടിയേറ്റു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം . കടിയേറ്റതിനെ തുടർന്ന് നേവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.
ശനിയാഴ്ച സുഹൃത്തുക്കളുമായി പൻവേലിലെ ഫാം ഹൗസിൽ സംസാരിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മണിക്കൂറോളം ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.