
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സ്ഥാനം എൽക്കും. നിലവിലെ ചെയർമാൻ സംവിധായകൻ കമൽ ആണ്. ഇദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകുന്നതോടെയാണ് രഞ്ജിത്ത് ചെയർമാനാകുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് സീറ്റിലേക്ക് രഞ്ജിത്തിനെ എൽഡിഎഫ് പരിഗണിച്ചിരുന്നു. എന്നാൽ ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായതിനെ തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.
കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയാകുന്നതോടെ ഗായകൻ എം ജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകിയതോടെ നിയമന ഉത്തരവ് ഉടൻ ഇറങ്ങും. ആദ്യമായി ആണ് ഇരുവരും സർക്കാരിന്‍റെ കീഴിൽ പദവികളിലേക്ക് എത്തുന്നത്.