
തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ആൽബിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മദ്യലഹരിയിലായിരുന്ന അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ആൽബിൻ പൊലീസിനോട് പറഞ്ഞു. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.