arrest

ഇടുക്കി: കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനു ഉൾപ്പെടെ അഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാറിൽ ഒളിച്ചുകഴിയുകയായിരുന്നു ഇവർ. കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടന്നിരുന്നു.

ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്. സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസിൽ വിവരം അറിയിച്ചത്. ഇതിനെ തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഈ അഞ്ചംഗ സംഘത്തെ ഇന്ന് തന്നെ ആലപ്പുഴ പൊലീസിന് കൈമാറും.ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നിൽ വ്യക്തി വിരോധമാണെന്നാണ് പൊലീസിന്റെ നി​ഗമനം.