katrina

വി​വാ​ഹ​ത്തി​ന് ​ശേ​ഷം​ ​പു​തി​യ​ ​സി​നി​മ​ ​പ്ര​ഖ്യാ​പി​ച്ച് ​ക​ത്രീ​ന​ ​കൈ​ഫ്.​ ​ശ്രീ​റാം​ ​രാ​ഘ​വ​ൻ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​‘​മെ​റി​ ​ക്രി​സ്മ​സ്’​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​വി​ജ​യ് ​സേ​തു​പ​തി​ ​യാണ് ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.​ ​സേ​തു​പ​തി​ക്കും​ ​അ​ണി​യ​റ​ ​പ്ര​വ​ർത്ത​ക​ർ‍​ക്കു​മൊ​പ്പ​മു​ള്ള​ ​ചി​ത്രം​ ​പ​ങ്കു​വച്ച് ​ക​ത്രീ​ന​ ​ത​ന്നെ​യാ​ണ് ​ഈ​ ​വി​വ​രം​ ​പു​റ​ത്തു​വി​ട്ട​ത്.
സം​വി​ധാ​യ​ക​ന്‍​ ​ശ്രീ​റാം​ ​രാ​ഘ​വ​ന്റെ​ ​സെ​റ്റി​ൽ ​വീ​ണ്ടു​മെ​ത്തു​ന്ന​തി​ൽ ‍​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​വി​ജ​യ് ​സേ​തു​പ​തി​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​ത് ​ഏ​റെ​ ​ആ​വേ​ശം​ ​ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും​ ​ക​ത്രീ​ന​ ​ഇ​ൻറ്റ​ഗ്രാ​മിൽ‍​ ​കു​റി​ച്ചു.​ ​വി​വാ​ഹ​ത്തി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ചെ​റി​യ​ ​ഇ​ട​വേ​ള​ ​എ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​ ​താ​രം.
രാ​ജ​സ്ഥാ​നി​ലെ​ ​സ​വാ​യ് ​മ​ധോ​പൂ​രി​ലെ​ ​സി​ക്സ് ​സെ​ൻ​സ് ​ഫോ​ർട്ട് ​ബ​ർവാ​ര​യി​ൽ വ​ച്ചാ​യി​രു​ന്നു​ ​വി​ക്കി​ ​കൗ​ശ​ലും​ ​ക​ത്രീ​ന​യും​ ​വി​വാ​ഹി​ത​രാ​യ​ത്.​ ​വി​വാ​ഹ​ത്തി​ന് ​ശേ​ഷം​ ​മും​ബൈ​യി​ൽ എ​ത്തി​യ​ ​ക​ത്രീ​ന​ ​ശ്രീ​റാം​ ​രാ​ഘ​വ​ന്റെ​ ​സെ​റ്റ് ​സ​ന്ദ​ർശി​ച്ച​ ​ചി​ത്ര​ങ്ങ​ൾ ​പു​റ​ത്തു​ ​വ​ന്നി​രു​ന്നു.
അ​ന്ധാ​ദു​ൻ,​ ​ഏ​ജ​ന്റ് ​വി​നോ​ദ്,​ ​ബ​ദ്‌​ലാ​പു​ർ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​ശ്രീ​റാം​ ​രാ​ഘ​വ​ൻ.​ ​അ​തേ​സ​മ​യം,​ ​മാ​മ​നി​ത​ൻ,​ 19​ ​(1​)​ ​(​എ​),​ ​ക​ടൈ​സി​ ​വി​വ​സാ​യി,​ ​യാ​തും​ ​ഊ​രെ​ ​യെ​വ​രും​ ​കേ​ളി​ർ,​ ​കാ​ത്തു​ ​വാ​ക്കു​ല​ ​രെ​ണ്ടു​ ​കാ​ത​ൽ,​ ​വി​ടു​ത​ലൈ,​ ​വി​ക്രം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​സി​നി​മ​ക​ളാണ് ​വി​ജ​യ് ​സേ​തു​പ​തി​യു​ടെ​താ​യി​ ​ഒ​രു​ങ്ങു​ന്ന​ത്.