പാട്ന: ബിഹാറിലെ മിർസപൂരിൽ ന്യൂഡിൽസ് ഫാക്ടറിയിലെ ബോയ്ലർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.