kk

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. രണ്ട് മാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട പ്രവർത്തകന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനെ കൊന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.

ചേർത്തലയിൽ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടു മാസം മുൻപ് കൊലപാതകം ആസൂത്രണം ചെയ്യാനായി രഹസ്യ യോഗം ചേർന്നു. ഡിസംബർ 15നും യോഗം ചേർന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചുവെന്നും ചില നേതാക്കൾക്ക് ഇക്കാര്യം അറിയാമെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഷാനിനെ കൊലപ്പെടുത്തിയ ശേഷം രണ്ട് സംഘങ്ങളായി കൊലയാളികൾ രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായവും കിട്ടി. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.