
മുംബയ്: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആൽബമായ നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാർ. 'മധുബൻ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ആരോപണം. 1960ൽ കോഹിനൂർ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോൺ റീമിക്സ് ചെയ്തിരിക്കുന്നത്.
വിഡിയോ ആൽബം നിരോധിച്ച് നടിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നൃത്തത്തിലെ രംഗങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും വൃന്ദാവനിലെ സന്ത് നവൽഗിരി മഹാരാജ് പറഞ്ഞു. സണ്ണിയുടെ നൃത്തത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും വിമർശനം ഉയർന്നിട്ടുണ്ട്.