dd

നെയ്യാറ്റിൻകര: അരങ്ങൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീ മഹാദേവ ഓഡിറ്റോറിയം സമർപ്പണത്തിന്റെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ. സനൽകുമാർ അദ്ധ്യക്ഷനായി.

കെ. ആൻസലൻ എം.എൽ.എ, എം. വിൻസെന്റ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഒ. ആശാ ബിന്ദു, അരങ്ങൽ വാർഡ് മെമ്പർ എസ്. മായാറാണി, ഡി. രജീവ്, എസ്. കൃഷ്‌ണൻ പോറ്റി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ജി. ഗോപകുമാർ, എ. ഷിബു എന്നിവർ സംസാരിച്ചു.