kk

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവരിൽ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവർ ആക്രമണത്തിൽ പങ്കാളികളാണൊയെന്നും സർക്കാർ ആദ്യം വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. ‌ അനധികൃത ബംഗ്ലാദേശികൾക്കും റോഹിങ്ക്യക്കാർക്കും കേരളം തണൽ വിരിക്കുന്നത് ഭാവിയിൽ അപകടകരവും സ്ഫോടനാത്മകവുമായ സ്ഥിതി സൃഷ്ടിക്കുമെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇവർ അതിഥികളൊ അതോ അക്രമകാരികളോയെന്ന് സ്പീക്കർ മറുപടി പറയണമെന്ന് ബി. ​ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാൻ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. അതിഥി തൊഴിലാളിയുടെ പേരിൽ നുഴഞ്ഞുകയറ്റക്കാർക്കും മുട്ടയും പാലും നൽകണമെന്നാണൊ സ്പീക്കർ പറയുന്നതെന്ന് വ്യക്തമാക്കണം. സ്പീക്കറുടെ മതപ്രീണനമാണ് ആദ്യം നിർത്തേണ്ടത്. കുറ്റവാളികൾ കൂട്ടമായിട്ടാണ് അക്രമം കാട്ടിയിരിക്കുന്നത്. ഇന്ന് പോലിസിനെ മർദ്ദിച്ചവർ നാളെ നാട്ടുകാരെ മർദ്ദിക്കും. ഇന്ന് പൊലീസ് ജീപ്പ് കത്തിച്ചവർ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്നും അപ്പോഴും സ്പീക്കർക്ക് കുഴപ്പം ഒന്നും സംഭവിക്കില്ലായിരിക്കാമെന്നും ബി.​ഗോപാലകൃഷണൻ പറഞ്ഞു.'പെരുമ്പാവൂർ ടൗൺ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞു. അരാണ് യഥാർത്ഥ അതിഥി, അന്യസംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താൻ സ്പീക്കറോ സർക്കാരോ ഇതുവരെ നിർദ്ദേശം കൊടുത്തിട്ടുണ്ടൊ? ആദ്യം അത് കൊടുക്കു എന്നിട്ടാകാം അതിഥി സംരക്ഷണവും അത്താഴം കൊടുക്കലുമെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.