
ഭോപാൽ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതിയ ഗാനം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര. മധുബൻ എന്ന ഗാനരംഗത്തിലെ സണ്ണി ലിയോണിന്റെ മാദകനൃത്തത്തെയും സിനിമാ കമ്പനിയായ സരിഗമയേയും രൂക്ഷമായി വിമർശിച്ച മന്ത്രി, മൂന്ന് ദിവസത്തിനുള്ളിൽ പാട്ട് പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭീഷണി മുഴക്കി. തുടർന്ന് ഗാനരംഗം പിൻവലിക്കുകയാണെന്ന് സരിഗമ കമ്പനി പ്രസ്താവനയിറക്കി. സണ്ണി ലിയോണിനെയും സംഗീത സംവിധായകൻ തക്കിബ് തോഷിയേയും കഠിനമായി വിമർശിച്ച നരോട്ടാം മിശ്ര, ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ചിലർക്ക് തമാശയാണെന്നും ആരോപിച്ചു.
മന്ത്രിയുടെ വിമർശനത്തെ തുടർന്ന് സരിഗമ വീഡിയോ പിൻവലിക്കുന്നതായി അറിയിച്ചു. തങ്ങളുടെ പുതിയ പാട്ട് ചില സഹോദരന്മാരെ വേദനിപ്പിച്ചതായി മനസിലാക്കുന്നെന്നും അതിനാൽ പാട്ട് പിൻവലിക്കുകയാണെന്നും സരിഗമ അറിയിച്ചു. പാട്ടിലെ വരികൾ മാറ്റി പുതിയൊരു പേരിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞ 22നാണ് ഗാനം സരിഗമയുടെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തത്. 1960ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന ചിത്രത്തിലെ 'മധുബൻ മേൻ രാധികാ നാച്ചെ' എന്ന ഗാനത്തിന്റെ റീമേക്കാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്ന പുതിയ പാട്ട്. രാധയ്ക്ക് വേണ്ടി ക്ഷേത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നും നിരവധി പേരുടെ ആരാധനമൂർത്തിയായ രാധയെ അപമാനിക്കുന്നത് കണ്ടുനിൽക്കാൻ സാധിക്കില്ലെന്നും നരോട്ടാം മിശ്ര പറഞ്ഞു.
The wait is over, mark the day, save the date.
— sunnyleone (@SunnyLeone) December 24, 2021
The hottest #machhli in the samundar is arriving on 27th December 2021 across all platforms.
.
.
.
.#machhli #sunnyleone #glamangelstudio #trending #hindisong #sunnyleonenewsong #itemsong #teaser pic.twitter.com/FXjERnOpmB