
ന്യൂഡൽഹി: ഒമിക്രോൺ ഭീതിയിൽ രാജ്യം. രോഗബാധിതരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 141 രോഗികളാണ് ഉള്ളത്. ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. കർണാടകയിൽ 28 മുതൽ പത്ത് ദിവസത്തേക്ക് രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. സ്വകാര്യ പരിപാടികൾക്കും നിയന്ത്രണമുണ്ട്.
ഡൽഹിയിലും രാത്രി കർഫ്യു പ്രഖ്യാപിച്ചു. നാളെ മുതലാണ് നിയന്ത്രണം. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരത്തെ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കേരളത്തിൽ ഇന്നലെ 19 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 57 ആയി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, വാക്‌സിനെടുക്കാത്തവർ ഉടൻതന്നെ എടുക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം സാഹചര്യം വിലയിരുത്തും.