
ആലപ്പുഴ: ബി ജെ പി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. കേസിൽ പ്രതികളെ സഹായിച്ച അഞ്ച് പേരെയാണ് ഇതുവരെ പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവർ എവിടെയാണെന്ന കാര്യത്തിൽ വ്യക്തത ഇല്ല. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
അതേസമയം എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസിൽ ഇതുവരെ 14 പേരാണ് പിടിയിലായത്. ആർ എസ് എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ഷാനിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.