police-vehicle

കൊച്ചി: കിഴക്കമ്പലം അക്രമത്തിൽ ഇരുപത്തിയാറ് പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അൻപതായി. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും. കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.

വധശ്രമം, പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് വകുപ്പുകളാണ് കേസിലെ പ്രതികളായ കിറ്റെക്‌സിലെ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ സി ഐയുടെയും എസ് ഐയുടെയും മൊഴി പ്രകാരമാണ് വകുപ്പുകൾ ചുമത്തിയത്.

അറസ്റ്റിലായ 26 പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പത്തൊമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.