liquor

തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌കോയുടെ റെക്കോഡ് മദ്യവിൽപന. ക്രിസ്മസ് തലേന്ന് 65 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 73 ലക്ഷം രൂപയുടെ മദ്യമാണ് പവർ ഹൗസിലെ വിൽപനശാലയിൽ നിന്ന് വിറ്റത്.

തൊട്ടുപിന്നിൽ ചാലക്കുടിയാണ്. 70.72 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ബിവ്‌റേജസ് കോർപ്പറേഷന് 265 മദ്യഷോപ്പുകളാണ് ഉള്ളത്. 63 ലക്ഷം രൂപയുടെ മദ്യം വിറ്റ തൃശൂർ, ഇരിങ്ങാലക്കുട 80/19 നമ്പർ ഷോപ്പാണ് മൂന്നാം സ്ഥാനത്ത്.