mangubhai-patel

ഭോപ്പാൽ: ഗവർണറുടെ ഭവന സന്ദർശനത്തിന് ശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് മദ്ധ്യപ്രദേശ് വിദിഷ സ്വദേശിയായ ബുധ്റാം ആധിവാസി എന്നയാൾ. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി പണിത വീടിന്റെ ഗൃഹപ്രവേശന ദിനത്തിൽ ഉച്ചഭക്ഷണം കഴിക്കാനായാണ് ഗവർണർ മങ്കുഭായ് സി പട്ടേൽ ബുധ്റാമിന്റെ വീട് തിരഞ്ഞെടുത്തത്. ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി ബുധ്റാമിന്റെ വീട്ടിൽ 14,000രൂപ വിലയുള്ള പുതിയ ഫാൻസി ഗേറ്റും ഫാനുകളും അധികൃതർ ഘടിപ്പിച്ചു.

ഗവർണർ വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അതിന് ഇത്രയും പണം ചിലവ് വരുമെന്നോ പണം മുടക്കേണ്ടത് താനാണെന്നോ അവർ പറഞ്ഞിരുന്നില്ല. എങ്കിൽ താൻ സമ്മതിക്കുമായിരുന്നില്ല എന്നുമാണ് ബുധ്റാം പറയുന്നത്. 2021ഓഗസ്റ്റിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിർമിച്ച ബുധ്റാമിന്റെ വീടിന്റെ താക്കോൽ കൈമാറിയത് ഗവർണർ മങ്കുഭായ് സി പട്ടേലായിരുന്നു.