elephant

മൃഗങ്ങളും അവരുടെ യജമാനരും തമ്മിലുള്ള സ്നേഹം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പൊതുവേ പൂച്ചകളും നായ്‌ക്കളുമാണ് അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

ഇവിടെ തങ്ങളുടെ യജമാനനോട് സ്‌നേഹപ്രകടനം നടത്തുന്ന ഒരു കൂട്ടം ആനകളാണ് കാഴ്‌ചക്കാരെ കൗതുകത്തിലാഴ്‌ത്തുന്നത്. തായ്‌ലൻഡിൽ നിന്നുള്ള അതിമനോഹരമായ കാഴ്‌ചയാണിത്.

Elephants reunite with their caretaker after 14 months..

Sound on pic.twitter.com/wSlnqyuTca

— Buitengebieden (@buitengebieden_) December 23, 2021

പുഴയിലൂടെ നടന്നു വരുന്ന ആനക്കൂട്ടം തങ്ങളുടെ യജമാനനെ കാണുകയും വെള്ളത്തിലൂടെ അദ്ദേഹത്തിന്റെ അരികിലേക്ക് ഓടി വരികയുമാണ്. അടുത്തെത്തിയ ശേഷം അവർ ഏഴ് പേരും അദ്ദേഹത്തെ വലം വച്ചു. യജമാനനെ കണ്ടതോടെ തുമ്പിക്കൈ കൊണ്ട് അഭിവാദ്യം ചെ‌യ്‌തും ആലിംഗനം ചെയ്‌തുമൊക്കെയാണ് അവർ സ്നേഹം പ്രകടിപ്പിച്ചത്.

സേവ് ദ എലിഫന്റ് ഫൗണ്ടേഷൻ സഹസ്ഥാപകൻ ഡെറക് തോംസണാണ് വീഡിയോയിലുള്ള മനുഷ്യൻ. '14 മാസത്തിന് ശേഷം ആനകൾ അവരുടെ സംരക്ഷകനുമായി വീണ്ടും ഒന്നിക്കുന്നു,' എന്ന അടിക്കുറിപ്പോടെ ബ്യൂട്ടിൻഗെബീഡൻ ട്വിറ്ററിലാണ് വീഡിയോ പങ്കുവച്ചത്.

ദശലക്ഷ കണക്കിന് പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. കാട്ടിൽ തലയുയർത്തി നടക്കുന്നവരാണെങ്കിലും യജമാനനെ കണ്ടപ്പോൾ അനുസരയുള്ള കുട്ടികളെ പോലെ നിൽക്കുന്ന ആനക്കൂട്ടത്തിന്റെ ഈ അപൂർവ സ്നേഹക്കാഴ്‌ച പെട്ടെന്നാണ് വൈറലായത്.