
കുഞ്ഞുങ്ങളുടെ വീഡിയോകൾ ഇഷ്ടമില്ലാത്ത ആരാണുള്ളത്. അവർ പാട്ടുപാടുന്നതിന്റെയും, ഡാൻസ് കളിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് കിട്ടാറുള്ളത്.
അത്തരത്തിൽ ആദ്യമായി പിസ കഴിച്ചപ്പോഴുള്ള ഒരു കുട്ടിയുടെ മുഖഭാവമാണ് സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത്. ഗ്രോ ഇന്‍ അപ് ഇറ്റാലിയന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് കൊച്ചുപെൺകുട്ടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കരയുന്ന കുട്ടിയുടെ അടുത്തേക്ക് പിസ കൊണ്ടുവരുന്നതാണ് വീഡിയോയുടെ തുടക്കം. പിസ കണ്ടതോടെ കരച്ചിൽ നിർത്തി. തുടർന്ന് ചെറിയൊരു കഷ്ണം കടിച്ചെടുക്കുകയും, അത് ആസ്വദിച്ച് കഴിക്കുകയും ചെയ്യുകയാണ് പെൺകുട്ടി.