omicron

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം 578ആയി ഉയർന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലും 142കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 57ഉം ഗുജറാത്തിൽ 49ഉം രാജസ്ഥാനിൽ 43കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 151ആണ്. മദ്ധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ‌ഞായറാഴ്ചയാണ് ആദ്യമായി ഒമിക്രോൺ കേസുകൾ രജിസ്റ്റർ ചെയ്തത്.

നിരവധി സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കൊവിഡ് കേസുകളുടെ എണ്ണവും വർദ്ധിച്ചു. ഈ സാഹചര്യത്തിൽ പുതുവത്സരത്തിന് മുന്നോടിയായി ഹരിയാന,ഉത്തർപ്രദേശ്,കർണാടക, മദ്ധ്യപ്രദേശ്, ഗുജറാത്ത് സർക്കാരുകൾ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഡൽഹിയിലും രാത്രി കർഫ്യൂ ആരംഭിക്കും.

ഒമിക്രോൺ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലായി അധിക ഡോസ് വാക്സിൽ നിർമിക്കാനും രാജ്യം തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.