ബ്യൂട്ടിപാർലറുകളിൽ പോകാതെ, നമ്മുടെ വീട്ടിലിരുന്നുകൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കാം. അത്തരത്തിൽ മുഖത്തെ പ്രശ്‌നങ്ങൾ മാറാൻ ഒരു സീക്രട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.

renju-renjimar

സീതപ്പഴം ആണ് ആ സീക്രട്ട്. സീതപ്പഴം നല്ല ഒരു സ്‌ക്രബർ കൂടിയാണെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. സീതപ്പഴം മുഖത്ത് തേയ്ക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. അടുത്ത സുഹൃത്തായ ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും രഞ്ജു കൂട്ടിച്ചേർത്തു.