
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ആളാണ് പോപ് ഗായിക മേറ്റ. താരത്തിന്റെ പുതിയ വീഡിയോ ഷൂട്ടിനിടിയിൽ പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വീഡിയോ വ്യത്യസ്‌തമാക്കാൻ ഏതറ്റം വരെയും പോകുന്ന കലാകാരന്മാരുണ്ടാകും.
അത്തരത്തിൽ വെറൈറ്റി തേടി പോയി പണി കിട്ടിയിരിക്കുകയാണ് മേറ്റയ്‌ക്കും. പക്ഷേ, അതിലൊന്നും തളരാതെ ഓരോ വീഡിയോയ്‌ക്ക് പിന്നിലും വലിയ തോതിലുള്ള കഷ്‌ടപ്പാടുകളുണ്ടെന്ന ഓർമപ്പെടുത്തലോടെ തനിക്ക് സംഭവിച്ച അവസ്ഥ ലോകത്തിന് മുന്നിൽ തുറന്നു പറഞ്ഞിരിക്കുകയാണ് അവർ.
പാട്ടിന്റെ ഷൂട്ട് പുരോഗമിക്കുന്നതിനിടയിൽ രണ്ടു പാമ്പുകൾ ദേഹത്തേക്ക് കയറുന്നുണ്ട്. അതിനിടിയൽ ഒരെണ്ണം ഗായികയുടെ മുഖത്ത് കൊത്തുകയാണ്. പേടിച്ച മേറ്റ അതിനെ കൈക്കൊണ്ട് തട്ടി കളയുന്നുമുണ്ട്.
ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലാണ് ആൽബം ഷൂട്ട് ചെയ്‌തിരിക്കുന്നത്. സംഭവം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നതും മേറ്റ തന്നെയാണ്. അതേസമയം, ഷൂട്ടിന് വേണ്ടി ഉപയോഗിച്ച രണ്ടു പാമ്പുകൾക്കും വിഷമില്ലാത്തവയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.