
കുടുംബത്തിനൊപ്പം പിറന്നാളാഘോഷിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. പൻവേലിലെ ഫാം ഹൗസിൽവച്ചാണ് താരം അൻപത്തിയാറാം പിറന്നാളാഘോഷിക്കുന്നത്. സഹോദരി അർപ്പിതയുടെ മകൻ അയാത്തിനൊപ്പമാണ് സൽമാൻ കേക്ക് മുറിച്ചത്.
പിറന്നാളാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അർപ്പിതയേയും,ആയുഷ് ശർമയേയുമൊക്കെ വീഡിയോയിൽ കാണാം. മിക്ക വർഷങ്ങളിലും കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം ഫാം ഹൗസിൽ വച്ചാണ് താരം പിറന്നാൾ ആഘോഷിക്കാറ്.
ഇന്നലെ ഫാം ഹൗസിൽവച്ച് സൽമാൻ ഖാന് പാമ്പ് കടിയേറ്റിരുന്നു. നവി മുംബയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇന്നലെത്തന്നെ വീട്ടിലെത്തിയിരുന്നു.