
എഗ് റോളും മീറ്റ് റോളുമൊക്കെ ഭക്ഷണ പ്രേമികളുടെ പ്രിയ വിഭവങ്ങളാണ്. ഏതാണ്ട് ഒരെണ്ണം കഴിക്കുമ്പോൾ തന്നെ പകുതി വയറ് നിറയും. പക്ഷേ നാസിക്കിൽ ഒരു അടിപൊളി എഗ് റോളുണ്ട്.
പേരിൽ മുട്ടയാണെങ്കിലും അകത്ത് മുട്ടയ്ക്കൊപ്പം ചിക്കൻ കീമയും രുചി പകരാനുണ്ട്. സാധാരണ വലിപ്പമല്ല ഇതിന്. ഏതാണ്ട് 1.5 അടി നീളമാണ്. ആറ് മുട്ടകളാണ് അടിച്ചു ചേർക്കുന്നത്.
പിന്നെ ചിക്കൻ മസാല, ചിക്കൻ കീമ, ഉള്ളി, കെച്ചപ്പ് ഒക്കെ ചേർത്താണ് ഈ ഗംഭീര ഐറ്റം ഉണ്ടാക്കുന്നത്. ഇത്രയും വലിയ ഐറ്റം ഉണ്ടാക്കുമ്പോൾ വിലയും അത്രയും ഉയരത്തിലാകണമല്ലോ. ഒറ്റ എഗ് റോളിന്റെ വില 300 രൂപയാണ്.
ഫുഡ് ബ്ലോഗർമാരായ അയിഷ, വിവേക് എന്നിവരാണ് സോഷ്യൽ മീഡിയയ്‌ക്ക് ഈ പുതിയ വിഭവം പരിചയപ്പെടുത്തുന്നത്. എന്തായാലും നിലവിൽ ഏറ്റവും രുചികരമായി ബാഹുബലി എഗ് റോൾ കഴിക്കണമെങ്കിൽ നാസിക്കിലേക്ക് തന്നെ വണ്ടി പിടിക്കണം.