niti-aayog

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലും ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനം കേരളത്തിന് തന്നെ. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതിആയോഗിന്റെ ആരോഗ്യ സൂചികയിലാണ് കേരളത്തിന്റെ ഈ നേട്ടം.

2019-20 വർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ ആരോഗ്യ മേഖലയിൽ നടത്തിയ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ പട്ടിക പ്രകാരം തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാനയും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ഉത്തർപ്രദേശാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. എന്നാൽ ആരോഗ്യ മേഖല ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനവും ഉത്തർപ്രദേശാണെന്ന് പട്ടിക സൂചിപ്പിക്കുന്നു.