
ന്യൂഡൽഹി: മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി. മകൾ ഷാനെല്ലെയുടെയും പ്രതിശ്രുത വരൻ അർജുൻ ഭല്ലയുടെയും ചിത്രങ്ങൾ രസകരമായ അടിക്കുറിപ്പോടെയാണ് അവർ പോസ്റ്റ് ചെയ്‌തത്.
'നിങ്ങൾക്ക് ഞങ്ങളുടെ ഭ്രാന്തൻ കുടുംബത്തിലേക്ക് സ്വാഗതം, ക്രേസിയായിട്ടുള്ള ഒരു അമ്മായിയച്‌ഛനെയും അതിലും മോശമായ ഞാനെന്ന അമ്മായിയമ്മയെയും നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വരും. ഇതൊരു ഔദ്യോഗിക മുന്നറിയിപ്പായി കാണുക' എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.
സോഹർ, സോയിഷ് എന്നീ രണ്ട് മക്കൾ കൂടി സ്‌മൃതി ഇറാനി - സുബിൻ ഇറാനി ദമ്പതികൾക്കുണ്ട്. മന്ത്രിയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.