
അബുദാബി: യു എ ഇയിൽ ഇന്ന് 1732 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ- പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിലായിരുന്ന 608 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. 3,25,097 പരിശോധനകളിൽ നിന്നാണ് 1732 പേരിൽ രോഗം കണ്ടെത്തിയത്. 10.96 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. കണക്കുകൾ പ്രകാരം യു എ ഇയിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 753,065 ആണ്. ഇവരിൽ 741,933 പേർ രോഗമുക്തരായി. 2,159 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ 8,973 പേർ ചികിത്സയിലുണ്ട്.
#UAE announces 1,732 new #COVID19 cases, 608 recoveries and 1 death in last 24 hours #WamNews pic.twitter.com/k5SiVSHTCc
— WAM English (@WAMNEWS_ENG) December 27, 2021