ന്യൂഡൽഹി : ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ പ്രഷാർ തടാകത്തിൽ കുടുങ്ങിയ നാല്പതോളം വാഹനങ്ങളെയും 150 ഓളം പേരെയും പൊലീസ് രക്ഷപ്പെടുത്തി. പന്ത്രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണിത്.