astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail

അശ്വതി: ബാദ്ധ്യതകൾ തീർക്കും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും. സന്താനങ്ങളുടെ സഹായം ലഭിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.

ഭരണി: വിദേശയാത്രാ പരിശ്രമങ്ങൾ സഫലമാകും, അനാവശ്യ ചെലവുകൾ ഒഴിവായി കിട്ടും, എല്ലാരംഗത്തും അഭിവൃദ്ധി.

കാർത്തിക: ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകൾ കൈവരും, സഹോദര സഹായം, പ്രശസ്‌തരുമായി ഇടപെടാൻ അവസരം ലഭിക്കും.

രോഹിണി: കർമ്മ രംഗത്ത് പുത്തൻ ആശയങ്ങൾ നടപ്പാക്കും. ബന്ധുജനങ്ങളിൽ നിന്ന് സഹായം ലഭിക്കും, തൊഴിൽ സംബന്ധമായ കേസുകളിൽ അനുകൂല തീരുമാനമുണ്ടാകും.

മകയിരം: കുടുംബ സുഖം, അവിചാരിത ധനാഗമന മാർഗങ്ങൾ ഉണ്ടാകും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി.

തിരുവാതിര: ആരോഗ്യം തൃപ്‌തികരം, കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, സഹോദര ഗുണം, അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കും.

പുണർതം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം, ദാമ്പത്യത്തിൽ സംതൃപ്‌തിയും സമാധാനവും ഉണ്ടാകും, ഈശ്വരാധീനം ലഭിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.

പൂയം: പണച്ചെലവും സമയ നഷ്ടം, ബന്ധുക്കളുടെ എതിർപ്പുകൾ,വിവാഹ കാര്യത്തിൽ തടസങ്ങൾ
കുടുംബത്തിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം.

ആയില്യം: സ്ത്രീഗുണം, ഇഷ്‌ട ഭക്ഷണ പ്രാപ്‌തി, വരുമാനത്തിൽ വർദ്ധനവ്, സംഘർഷം നിറഞ്ഞ മാനസികാവസ്ഥയ്‌ക്ക് ശമനം ലഭിക്കും.

മകം: വാക്ക് പാലിക്കാൻ സാധിക്കാത്തതു മൂലം ദുരിതങ്ങൾ വർദ്ധിക്കും, വിശ്വാസപൂർവം ആരെയും ഒന്നും ഏൽപ്പിക്കരുത്, തൊഴിൽ പരാജയം, പ്രണയ വിഷയങ്ങളിൽ ദുഃഖം.

പൂരം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ. ദൈവിക ചിന്ത ഉടലെടുക്കും, രോഗമുക്തി, ജനപ്രീതിയും അംഗീകാരവും, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.

ഉത്രം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക, സന്താനങ്ങളെ കൊണ്ട് കഷ്‌ടതകൾ അനുഭവിക്കും.

അത്തം: കർമ്മ മേഖലയിൽ നില നിന്നിരുന്ന തടസങ്ങൾ ഒഴിവാകും, ഗുണദോഷ സമ്മിശ്രിതമായ ദിവസം. പ്രാർത്ഥന കൊണ്ട് നേട്ടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

ചിത്തിര: ഈശ്വരാനുഗ്രഹം ഉണ്ടാകും, ആത്മ വിശ്വാസം വർദ്ധിക്കും, ബിസിനസിൽ നേട്ടം, അനുകൂലമായ വിവാഹ ആലോചനകൾ വരും.

ചോതി : ധനസമ്പാദനത്തിന് മികവ് കാണിക്കും, ആകർഷകമായി സംസാരിക്കും, സ്ത്രീകൾ പുരോഗതി നേടും, യാത്ര കൊണ്ട് ഗുണം കിട്ടും.

വിശാഖം: ആഗ്രഹ സാഫല്യം, കുടുംബസമേതം ഉല്ലാസ യാത്രകൾ നടത്തും, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.

അനിഴം: മനസിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സഫലമാകും, മേലധികാരികളിൽ നിന്നും പ്രീതിയും പ്രശംസയും പിടിച്ചുപറ്റും, അവിചാരിത ലാഭങ്ങൾ ലഭിക്കും.

കേട്ട: വിവാഹംമൂലം ഉയർച്ച, മംഗള കർമ്മങ്ങളിൽ പ്രമുഖ സ്ഥാനം ലഭിക്കാൻ യോഗം. പൂർവിക സ്വത്ത് അനുഭവത്തിൽ വരും.

മൂലം: ജനപ്രീതി, മനഃസുഖം നൽകുന്ന വാർത്തകൾ ശ്രവിക്കും, ഉപകാര സ്‌മരണ കാണിക്കും, പ്രസന്നതയോടെ കാര്യങ്ങളെ നേരിടും, സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കും.

പൂരാടം: ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകില്ല, സർക്കാരിൽ നിന്നും അനുകൂലമായ നടപടി
രാഷ്ട്രീയ രംഗങ്ങളിൽ അധികാരം വർദ്ധിപ്പിക്കാൻ സാധിക്കും.

ഉത്രാടം: സുഖകരമായ കുടുംബജീവിതം. പുതിയ ബന്ധങ്ങൾ ലഭിക്കും, കാര്യ സാദ്ധ്യത്തിനായി യാത്രകൾ ചെയ്യും, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും.

തിരുവോണം: വിജയം വരെ പരിശ്രമിക്കും. മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും. ആവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

അവിട്ടം: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, മനഃസമാധാനം നഷ്‌ടപ്പെടും, സ്ത്രീ വിഷയങ്ങളിൽ പെട്ട് നാണക്കേട്, വാക്ക് പാലിക്കാൻ സാധിക്കില്ല.

ചതയം: തൊഴിൽരംഗത്ത് പ്രയാസങ്ങൾ അനുഭവപ്പെടും, സ്ത്രീകളുമായി കലഹിക്കാനും അപമാനം സഹിക്കാനും ഇടയാകും, സംസാരവും പ്രവർത്തികളും സൂക്ഷിക്കുക.

പൂരുരുട്ടാതി: സുഹൃത് ബന്ധങ്ങളിൽക്കൂടി ആപത്തുകൾ, സൽകീർത്തിക്ക് കോട്ടം തട്ടും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉത്തൃട്ടാതി: ചതി പറ്റാൻ സാദ്ധ്യത കൂടുതലാണ്, സ്ത്രീകൾ മൂലം മാനഹാനിക്ക് ഇടയായേക്കാം, ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും. കുടുംബ സമാധാനം നഷ്‌ടപ്പെടും.

രേവതി: രക്തദോഷം മൂലമുള്ള അസുഖങ്ങൾക്ക് ഇടവരും. മേലദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ഉദ്യോഗത്തിൽ തിരിച്ചടികൾ, ദുർവാശി ഒഴിവാക്കുക.