മുരുക്കുംപുഴ: ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ആദ്ധ്യാത്മിക കുടുംബ യോഗം 51 അക്ഷര ദേവതകളുടെ പ്രതിഷ്ഠയുള്ള വെങ്ങാനൂർ പൗർണമിക്കാവ് ദേവീക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എം.എസ്. ഭുവനചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ പ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി ജി. ധർമ്മരാജൻ അദ്ധ്യക്ഷനായിരുന്നു. എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി സുരേഷ് കാേട്ടറക്കരി സ്വാഗതവും വൈസ് പ്രസിഡന്റ് ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു. യൂണിയൻ പ്രതിനിധി വസുന്ധരൻ, ക്ഷേത്രം പ്രസിഡന്റ് ശശിധരൻ, വൈസ് പ്രസിഡന്റ് സുകു എന്നിവർ പങ്കെടുത്തു.