ferran-tores

ബാഴ്‌സലോണ: സ്പാനിഷ് യുവതാരം ഫെറാൻ ടോറസിനെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ.ഇന്നലെ ബാഴ്സലോണയിലെത്തിയ ഫെറാൻ

ശാരീരിക പരിശോധനയ്ക്ക് വിധേയനായി. മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞതോടെ പലപ്പോഴും ഫെറാൻ ടോറസ് സൈഡ് ബെഞ്ചിലായിരുന്നു. കണങ്കാലിന് പരിക്കേറ്റതിനേത്തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി വിശ്രമത്തിലാണ്. അടുത്തയാഴ്ച കളിക്കളത്തിലേക്ക് മടങ്ങിവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

സിറ്റിയ്ക്ക് വേണ്ടി 28 മത്സരങ്ങൾ കളിച്ച ഈ മുന്നേറ്റതാരം ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. സ്പാനിഷ് ക്ലബ് വലൻസിയയിൽ നിന്നാണ് ഫെറാൻ ടോറസ് സിറ്റിയിലെത്തിയിരുന്നത്.