aliya

പ​റ്റി​ല്ലെ​ന്ന് ​സ​ഞ്ജ​യ് ​ലീ​ല​ ​ബ​ൻ​സാ​ലി

കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ക്കി​ടെ​ ​റി​ലീ​സ് ​വൈ​കി​യ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ്സ​ഞ്ജ​യ് ​ലീ​ല​ ​ബ​ൻ​സാ​ലി​ ​ഒ​രു​ക്കു​ന്ന​ ​ഗം​ഗു​ബാ​യ് ​ക​ത്ത്യ​വാ​ടി.​ ​ആ​ലി​യ​ ​ഭ​ട്ട്നാ​യി​ക​യാ​കു​ന്ന​ ​ചി​ത്ര​ത്തെ​ ​കു​റി​ച്ച് ​ഏ​റെ​ ​പ്ര​തീ​ക്ഷ​ക​ളാ​ണു​ള്ള​ത്.​ ​ചി​ത്ര​ത്തി​ലെആ​ലി​യ​യു​ടെ​ ​ലു​ക്കും​ ​നേ​ര​ത്തെ​ ​എ​ത്തി​യ​ ​ട്രെ​യ്‌​ല​റു​മെ​ല്ലാം​ ​ഏ​റെ​ ​ശ്ര​ദ്ധനേ​ടി​യി​രു​ന്നു.​
​ഗം​ഗു​ബാ​യ് ​റി​ലീ​സി​ന് ​മു​മ്പ് ​ത​ന്നെ​ ​ത​ന്റെ​ ​കാ​മു​ക​ൻ​ ​ര​ൺ​ബീ​റി​നെ​യും കു​ടും​ബ​ത്തെ​യും​ ​ത​ന്റെ​ ​കു​ടും​ബ​ത്തെ​യും​ ​കാ​ണി​ക്കാ​ൻ​ ​ആ​ലി​യ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നുഎ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​ ​വ​രു​ന്ന​ത്.​ ​എ​ന്നാൽസം​വി​ധാ​യ​ക​ൻ​ ​ഇ​ത് ​എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​റി​ലീ​സി​ന് ​മു​മ്പു​ള്ള​ ​പ്രീ​ ​സ്‌​ക്രീ​നിം​ഗ് ​പ​രി​പാ​ടി​ക​ളോ​ട് ​താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​ ​ആ​ളാ​ണ് ​ബ​ൻ​സാ​ലി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സി​നി​മ​ക​ളൊ​ന്നും​ ​അ​ത്ത​ര​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ല.​ ​ര​ൺ​ബീ​റി​ന്റെ​ ​അ​ര​ങ്ങേ​റ്റ​ ​സി​നി​മ​യായസാ​വ​രി​യ്യ​യ്ക്കും​ ​പ്രീ​ ​സ്‌​ക്രീ​നിം​ഗ് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഗം​ഗു​ബാ​യ് ​ക​ത്ത്യ​വാ​ടി​യി​ലെ​ ​ത​ന്റെ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​ആ​ലി​യ​യ്ക്ക് ​ഒ​രു​പാ​ട് ​അ​ഭി​മാ​ന​മു​ണ്ട്.​ ​ഗ്രേ​ ​ഷെ​യ്ഡു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റാ​ൻ​ ​ത​ന്റെ​ ​കം​ഫ​ർ​ട്ട് ​സോ​ണി​ന്റെ​ ​പു​റ​ത്ത് ​ക​ട​ന്നി​രി​ക്കു​ക​യാ​ണ് ​ആ​ലി​യ.​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ക​ട​ന​ത്തി​ന് ആ​ലി​യ​യെ​ ​തേ​ടി​ ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​രം​ ​വ​രെ​ ​എ​ത്താ​നു​ള്ള​ ​സാ​ധ്യ​ത​യു​ണ്ട്.അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​വ​രെ​ ​സി​നി​മ​ ​കാ​ണി​ക്കാ​ൻ​ ​ആ​ലി​യ​ ​ഒ​രു​പാ​ട്ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​തി​ന് ​ബ​ൻ​സാ​ലി​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​ത​ന്റെസി​നി​മ​ 2022​ ​ഫെ​ബ്രു​വ​രി​ 18​ന് ​ആ​ണ് ​റി​ലീ​സ് ​ചെ​യ്യു​ക.​ ​എ​ല്ലാ​വ​രും​ ​അ​പ്പോൾക​ണ്ടാ​ൽ​ ​മ​തി​യെ​ന്നു​മാ​ണ് ​ബ​ൻ​സാ​ലി​യു​ടെ​ ​നി​ല​പാ​ട് ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​കൾപ​റ​യു​ന്ന​ത്.​
​ഹു​സൈ​ൻ​ ​സൈ​ദി​യു​ടെ​ ​'​ദി​ ​മാ​ഫി​യ​ ​ക്യൂ​ൻ​സ് ​ഓ​ഫ് ​മും​ബൈ​"​ ​എ​ന്ന​ ​പു​സ്ത​ക​ത്തെഅ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ബ​ൻ​സാ​ലി​ ​സി​നി​മ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ച​തി​യി​ല​ക​പ്പെ​ട്ട്കാ​മാ​ത്തി​പു​ര​യി​ൽ​ ​എ​ത്തു​ക​യും​ ​ലൈം​ഗി​ക​ത്തൊ​ഴി​ലി​ൽ​ ​ഏ​ർ​പ്പെ​ടു​ക​യും​ ​തു​ട​ർ​ന്ന് 1960​ക​ളി​ൽ​ ​കാ​മാ​ത്തി​പു​ര​യെ​ ​അ​ട​ക്കി​ ​ഭ​രി​ക്കു​ക​യും​ ​ചെ​യ്ത​ ​സ്ത്രീ​യാ​ണ് ​ഗം​ഗു​ബാ​യ്.