kca

ആലപ്പുഴ : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച വനിതാ ക്രിക്കറ്റ് ടൂർണമെന്റായ പിങ്ക് ട്വന്റി-20 ചലഞ്ചറിൽ കെ.സി.എ എമറാൾഡ് ടീം കിരീടം നേടി. ഇന്നലെ നടന്ന ഫൈനലിൽ എമറാൾഡ് കെ.സി.എ റൂബി ടീമിനെ 12 റൺസിന് തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത എറാൾഡ് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. റൂബിക്ക് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ ആയുള്ളൂ. അലീന സുരേന്ദ്രൻ പ്ളേയർ ഒഫ് ദ ഫൈനലായി.അക്ഷയയാണ് പ്ളേയർ ഒഫ് ദ സിരീസ്.ജിൻസി ജോർജ് ബെസ്റ്റ് ബാറ്ററും വിനയ സുരേന്ദ്രൻ ബെസ്റ്റ് ബൗളറും മിന്നുമണി ബെസ്റ്റ് ആൾറൗണ്ടറുമായി. അനശ്വര സന്തോഷാണ് മികച്ച യുവതാരം.