
ചെന്നൈ : കുനൂരിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്‌റ്ററിന്റെ മുഴുവൻ അവശിഷ്ടങ്ങളും സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ചു. എഞ്ചിൻ ഉൾപ്പെടെ എല്ലാ ഭാഗങ്ങളും സുലൂർ എയർബേസിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ 18 ദിവസമായി പ്രതിരോധ സേനയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശം മുഴുവൻ നഞ്ചപ്പസത്രത്തിലെ ജനങ്ങൾക്കായി തുറന്നുകൊടുത്തു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.