election

ചണ്ഡീഗഢ്‌: ചണ്ഡീഗഢ് മുനിസിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കന്നിയംഗത്തിൽ ആം ആദ്മിയ്ക്ക് വിജയം.

ഭരണകക്ഷിയായ ബി.ജെ.പി പരാജയപ്പെട്ടു. ആകെയുള്ള 35 സീറ്റുകളിൽ എ.എ.പി. 14 സീറ്റുകൾ നേടി. ബി.ജെ.പി. 12 സീറ്റുകളിലും കോൺഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദൾ ഒരിടത്തും വിജയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയാണ് ബി.ജെ.പി. അധികാരം പിടിച്ചത്. കോൺഗ്രസിന് അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗൺസലറും ഉണ്ടായിരുന്നു.