
കൊൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ ക്രിസ്മസ് ദിനത്തിൽ കേന്ദ്രം മരവിപ്പിച്ചെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
നടപടി ഞെട്ടിക്കുന്നതാണെന്ന് മമത ട്വീറ്റ് ചെയ്തു. 22,000 ത്തോളം വരുന്ന രോഗികളും ജീവനക്കാരും ഈ ഒരു നടപടി കാരണം ഭക്ഷണവും മരുന്നുകളും ലഭിക്കാതെ കഷ്ടത്തിലായെന്നും മമത ട്വീറ്റിൽ പറയുന്നു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നേരത്തെ സംഘടനയ്ക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് മമത ആരോപിച്ചു. വിഷയത്തിൽ സംഘടന പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.