
ഒട്ടനവധി ഗുണങ്ങൾ അടങ്ങിയ ഫലമാണ് പാഷൻ ഫ്രൂട്ട് അഥവാ ബോഞ്ചിക്ക. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ എ, സി, ബി 6, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, നാരുകൾ, ഫോസ്‌ഫറസ്, നിയാസിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. പാഷൻ ഫ്രൂട്ടിൽ ഉൾപ്പെട്ടിട്ടുള്ള വിറ്റാമിൽ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
കൂടാതെ ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. പാഷൻ ഫ്രൂട്ട് പൾപ്പിൽ അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം തടയുന്നു. മാത്രമല്ല രക്തക്കുഴലുകളിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ നീക്കം ചെയ്യാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്തതിനാൽ പ്രമേഹ രോഗികൾക്കും പാഷൻ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കുന്നു. ചിലർക്ക് പാഷൻ ഫ്രൂട്ട് കഴിക്കുമ്പോൾ അലർജി ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കണം.