
റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന ഹിന്ദു സമ്മേളനത്തിൽ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് സന്ത് കാളീചരൺ മഹാരാജിനെതിരെ കേസ്. ഗാന്ധി ഘാതകനായ ഗോഡ്സെയെ പുകഴ്ത്തിയും ഇദ്ദേഹം സംസാരിച്ചു.
തുടർന്ന് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ പ്രമോദ് ദുബെ തിക്രപ്പാറ പൊലീസ് സ്റ്റേഷനിലും സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലും കാളീചരണിനെതിരെ പരാതി നൽകി.